Pages

Friday, 20 November 2015

                             നീ ജ്യോതി  .......



നിറമിഴിയിൽ നീ ചാർത്തിയൊരീ കരിമഷി
ഇന്നെൻ  ഹൃദയത്തെ ഇരുട്ടിലാഴ്ത്തുന്നു..
നിന് സ്വപ്നങ്ങളുടെ വർണമായിരുന്നു
എൻ നെഞ്ചിലെ കെടാവിളക്ക്

നീ ജ്യോതി  .......

അണഞ്ഞെങ്കിലും
ഒരായിരം തീ പന്തങ്ങൾക്ക് നീ അഗ്നിയേകി
നിന് ചോര അതിനൂർജ്ജമായ്‌ ഉറവയായ്
നിന് ചോര വാർന്നൊരീ വഴിത്താര വിലപിക്കുന്നു

ഇനിയൊരു ജ്യോതി പിറക്കാതിരുന്നെകിൽ
ഇനിയൊരു സ്വപ്നവും പൊലിയാതിരുന്നെകിൽ
ഇനിയൊരു കണ്ണും നിറയാതിരുന്നെങ്കിൽ.......