ചില സത്യങ്ങൾ
പറയുവാനോന്നുമില്ലാതെ
മൂകമെരിയുന്ന താരകശോഭെ
നിന്റെ മിഴിനീര്‍ക്കണങ്ങളെ വാരിപുതച്ചുകൊണ്ടൊരു
ഒരു രാത്രികൂടെ കടന്നുപോകെ
നിദ്രതന്‍ ഇടനാഴി നീന്തിക്കടന്നു ഞാന്‍
സത്യത്തെ നോക്കി പകച്ചുനില്പൂ.
പകലിന്റെ വഴികളില്‍ പരിമളം വിതറുവാന്‍
പൂകളെ ഒന്നുമേ കാണ്മതില്ല.
നട്ടുച്ച വെയിലില്‍ നിന്നോടിയോളിക്കുവാന്
മരമില്ല എവിടെയും തണലുമില്ല.
ഇന്നലെ ഞാന്‍ കണ്ട സ്വപ്നത്തിലോക്കെയും
ഹരിതാഭ വര്ണമുണ്ടായിരുന്നു.
ഇന്നെന്റെ മുന്നിലോ കരിയിലക്കൂനകള്
കരിനിറമാര്ന്നോരീ ജീവിതങ്ങള്‍ .....
ജിസ്സല്‍ ജോസ്