Pages

Monday, 28 September 2015

                                                    അറ്റകുറ്റപ്പണികൾ 

സമയം 6 മണി ...ജനൽക്കർട്ടനുകൾക്കിടയിലൂടെ സൂര്യപ്രകാശം അരിച്ചിറങ്ങാൻ തുടങ്ങിയിരുന്നു. മെല്ലെ കറങ്ങുന്ന ഫാനിൻറെ  താളത്തിലുള്ള ശബ്ദം മുറിയിൽ മുഴങ്ങിക്കൊണ്ടിരുന്നു .അവൾ  കണ്ണ് തുറന്നു ..ഭർത്താവ് ഉറക്കമാണ് ..ഉറങ്ങിക്കോട്ടെ എന്ന് അവൾ വിചാരിച്ചു .
                              
                                                         അടുക്കളയിൽ വച്ചാണ് ഇന്ന് ശനിയാഴ്ച  ആണല്ലൊ എന്നവൾ ഓർത്തത് ..സമാധാനത്തിന്റെ ദിവസം.സ്കൂളിൽ പോവണ്ട,തിരക്കിട്ട് ഭക്ഷണം ഉണ്ടാക്കണ്ട.ഒരു പകൽ മുഴുവൻ വെറുതേയിരുന്നു TV കാണാം  ആഴ്ച്ചയിൽ ഒരിക്കൽ  മാത്രമുള്ള ആ  കാഴ്ച്ച അവൾ ഏറെ ഇഷ്ടപ്പെട്ടിരിന്നു.ശനിയാഴ്ച്ച ദിവസം ഭര്ത്താവിന്റെ lunch പുറത്തുനിന്നാണ് പതിവ്.ആ ദിവസം ഭാര്യയ്ക്ക് അല്പ്പം വിശ്രമം കിട്ടട്ടെ എന്ന് അയാളും  വിചാരിച്ചിരുന്നു . 

                                                             അവൾ കാപ്പിയിട്ടു ,പുതിയതായി വാങ്ങിയ കപ്പിലേക്ക് അതു പകർന്നു.തളത്തിലൂടെ നടന്ന് ഭർത്താവിന്റെ അരികിലേക്ക് ,
അയാൾ ഉണർന്നിരുന്നു.കാപ്പി കൊടുത്തിട്ട് അവൾ പറഞ്ഞു 'ഇന്ന് ശനിയാഴ്ച്ചയാണ്‌'   
ഓ അപ്പൊ ഇന്നു പുറത്ത് നിന്നും രുചിയുള്ള ഭക്ഷണം കഴിക്കാം
ഒരു ചെറുചിരിയോടെ അയാൾ പറഞ്ഞു.അതെ എന്നു മൂളിക്കൊണ്ട് അവൾ വീണ്ടും അടുക്കളയിലേക്ക് .

                                                    ഭർത്താവിനു പുട്ട് വളരെ ഇഷ്ടമാണ്. breakfast നു അതുതന്നെ ആവട്ടെ എന്ന് അവൾ വിചാരിച്ചു.മറ്റു ദിവസങ്ങളിൽ പാക്കറ്റിൽ വാങ്ങാൻ   കിട്ടുന്ന ആട്ടിയമാവിന്റെ ദോശയും ഇഡ്ഡലിയും അവളിലും മടുപ്പുണ്ടാക്കാൻ തുടങ്ങിയിരുന്നു.അവൾ പാചകക്കാര്യങ്ങലിലേക്കു ഇഴുകിച്ചേർന്നു .ഭര്ത്താവ് ബാങ്കിൽ പോവാനുള്ള തയാറെടുപ്പിലേക്കും 


                                                            ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ അവൾ ഓര്മിപ്പിച്ചു.വൈകിട്ട് ഷോപിംഗ് പോകുന്ന കാര്യം,പുട്ടിൽ മാത്രം ശ്രദ്ധയൂന്നി ഭർത്താവു മൂളി.അയാൾ പോകാൻ ഇറങ്ങിയപ്പോൾ അവൾ ഗേറ്റ് വരെ കൂടെ പോയി.സാധാരണ ഒരുമിച്ചാണ് പോവാറ് , ശനിയാഴ്ച്ച സ്കൂൾ അവധിയായത് എത്ര നന്നായി .ഭർത്താവിന്റെ കാർ പോയതും ഗേറ്റ് പൂട്ടി അവൾ വീട്ടിലേക്ക് നടന്നു. വാതിൽ ചാരുമ്പോൾ TV യുടെ മുൻപിലേക്ക് ചായുന്നത് മാത്രമായിരുന്നു അവളുടെ ചിന്ത.
                                                                

                                                               ടീപോയിൽ ഭർത്താവ് വായിച്ചിട്ട് വച്ചിരുന്ന പത്രം എടുത്ത് മടക്കി വച്ചിട്ട് അവൾ നേരെ പോയി TV യുടെ സ്വിച്ച് ഓണ്‍ ചെയ്തു. ഒന്നും സംഭവിച്ചില്ല.അവൾ അടുത്ത സ്വിച്ച്‌ ഓണ്‍ ആക്കി .. 
നാശം .. കരണ്ട് പോവാൻ കണ്ട സമയം ... അവൾ മനസ്സിൽ ഓർത്തു.അവൾ മടക്കിയിട്ട പത്രത്താളിൽ ഇന്ന് എന്നാ കോളത്തിൽ KSEB യുടെ അറിയിപ്പ് അവൾ അറിയാതെ ഒളിഞ്ഞുകിടന്നിരുന്നു...

                                                    ...................................................... 




No comments:

Post a Comment